1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് സര്‍വകാല റെക്കോര്‍ഡിലേക്ക്, 300 ഓളം പേര്‍ മരിച്ചു, ഗംഗാ നദി വറ്റി വരളുമെന്ന് ആശങ്ക. എല്‍ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവുമാണ് രാജ്യത്ത് കൊടും ചൂടിന് കാരണമാകുന്നത്. തെലങ്കാനയില്‍ 137 ഉം ആന്ധ്രയില്‍ 45 ഉം ഒഡിഷയില്‍ 110 ഉം പേരുള്‍പ്പടെ 300 ഓളം പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ചൂടേറ്റ് മരിച്ചത്.

ബിഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് കന്നുകാലികളും മറ്റു വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങി. രാജ്യത്തെ 33 കോടി ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ രാജ്യം വന്‍ ദുരന്തത്തിലേക്കായിരിക്കും നീങ്ങുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് രാജ്യത്ത് കൊടും ചൂട് അനുഭവപ്പെടുന്നത്. ആന്ധ്രയില്‍ രണ്ടാഴ്ചയായി ശരാശരി താപനില 44 ഡിഗ്രിയാണ്. ബിഹാറില്‍ ചൂടു കൂടിയുണ്ടായ തീപിടിത്തത്തില്‍ കഴിഞ്ഞ മാസം 79 പേര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പകല്‍ പാചകം നിരോധിച്ചിരിക്കുകയാണ്.

വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്ത്വാഡയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ശസ്ത്രക്രിയ മാത്രമാണിപ്പോള്‍ മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നടത്തുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും നിയന്ത്രണമുണ്ട്. ജലവിതരണം മുടങ്ങിയതോടെ ടാങ്കറുകളിലാണ് ആശുപത്രികളില്‍ വെള്ളമത്തെിക്കുന്നത്.

ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ ജലനിരപ്പ് അസാധാരണമായ നിലയിലേക്ക് താഴ്ന്ന ഗംഗാ നദിയും വറ്റല്‍ ഭീഷണിയിലാണ്. രാജ്യത്തെ പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റുകയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.