1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ കൊലപാതക നിരക്ക് 35 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കൊലചെയ്യപ്പെടുന്നവരുടെ നിരക്ക് 1970 നു ശേഷം ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി.

2014 ല്‍ രാജ്യത്ത് 33981 കൊലപാതകങ്ങളാണുണ്ടായത്. മനപൂര്‍വമല്ലാത്ത നരഹത്യകളുടെ എണ്ണം കുറഞ്ഞ് 3332 ആയി. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് കൊലപാതക നിരക്ക് റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയത്.

ഒരു ലക്ഷം ആളുകളില്‍ ഈ രണ്ടു കുറ്റകൃത്യങ്ങളും 2014 ല്‍ 3.0 എന്ന നിരക്കിലായിരുന്നു. 1970 ല്‍ 2.94 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇത്. ആ വര്‍ഷം 16180 കൊലപാതകങ്ങളുണ്ടായി. മനപൂര്‍വമല്ലാത്ത നരഹത്യകളുടെ എണ്ണം ആ വര്‍ഷം 2357 ആയിരുന്നു.

കൊലപാതകനിരക്ക് ഏറ്റവും ഉയര്‍ന്നു നിന്നത് 1992 ല്‍ ആണ്. 1992 ല്‍ ഒരു ലക്ഷം പേരില്‍ ഈ രണ്ടു കുറ്റകൃത്യങ്ങളും 5.15 എന്ന നിരക്കിലായിരുന്നു. എന്നാല്‍ കൊലപാതക നിരക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഇപ്പോഴും മുന്നിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.