1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനലിന് അരുണാചലും ജമ്മു കശ്മീരും ഇന്ത്യയിലല്ല. അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതാണ് വിവാദമായത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് സിസിടിവിയെന്ന ചൈനീസ് ചാനല്‍ അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ചത്. നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന വാര്‍ത്ത ഉള്‍പ്പെട്ട ബുള്ളറ്റിനിലാണ് വിവാദമായ ഭൂപടം പ്രദര്‍ശിപ്പിച്ചത്.

അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇന്ത്യ ശക്തമായി എതിര്‍ക്കുന്ന നിലപാടിലാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പതിനെട്ടിലധികം തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്നു നടന്ന മോദി ഷീ ജിന്‍ പിങ്ങ് കൂടിക്കാഴ്ച്ചയിലും അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.