1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2017

സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാത്തതില്‍ പ്രധാന വില്ലന്‍ ചൈനയെന്ന് അമേരിക്ക. ആണവദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശനം തടയുന്നത് ചൈനയാണെന്നും കൂട്ടത്തില്‍നിന്ന് മാറിനടക്കുന്ന സ്വഭാവമാണ് ചൈനക്കെന്നും അമേരിക്ക കുറ്റപ്പെടുത്തി. യു.എസില്‍ അധികാരമാറ്റത്തിന് ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് ദക്ഷിണമധ്യേഷ്യ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം പറഞ്ഞത്.

സുപ്രധാന ആണവരാജ്യങ്ങളുടെ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം കിട്ടാത്തത് ചൈനയുടെ കടുത്ത എതിര്‍പ്പുമൂലമാണ്. ഇന്ത്യ എന്‍.എസ്.ജി അംഗത്വത്തിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഒബാമ നേരത്തെ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതുവരെ ഈ വിഷയത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാര കൈമാറ്റം നടന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ടുതന്നെ മുന്നോട്ട് പോകണം.

ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം കിട്ടാത്തതില്‍ നിരാശയുണ്ടെന്നും ബിസ്വാള്‍ പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കരുതെന്ന നിലപാടുയര്‍ത്തിയാണ് ചൈന ഇന്ത്യയെ എതിര്‍ക്കുന്നത്. എന്നാല്‍, എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത പാകിസ്താനെ പിന്തുണച്ചുകൊണ്ട് വിവേചനപരമല്ലാത്ത നിലപാടാണ് ചൈന കൈക്കൊള്ളുന്നതെന്നും ബിസ്വാള്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.എസ്.ജിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ പൂര്‍ത്തിയാക്കിയതായി ഉറപ്പുള്ളതുകൊണ്ടാണ് യു.എസ്. ഇന്ത്യയെ പിന്തുണച്ചത്. മിസൈല്‍ സാങ്കേതികനിയന്ത്രണസമിതിയില്‍ ഇന്ത്യക്കു പ്രവേശനം ലഭിച്ചുകാണാന്‍ ഒബാമ സര്‍ക്കാര്‍ ഏറെ ആഗ്രഹിച്ചെന്നും നിഷ ബിസ്വാള്‍ പറഞ്ഞു.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെയ്ക്കാത്ത രാജ്യങ്ങളെക്കൂടി എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്ന വിധത്തിലുള്ള ഭേദഗതി വരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. ചൈനയുമായി അടുപ്പമുള്ള പാകിസ്താന് ഉപകാരപ്പെടുന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.