1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ കൊടിയ വരള്‍ച്ചാ ദുരന്തത്തിന്റെ വക്കില്‍; കേരളം ഉള്‍പ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരം പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണെന്നും പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂ!ര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നും ദ് ഗാര്‍ഡിയ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു തുള്ളി ജലം പോലുമില്ലാതാകുന്ന ജലരഹിത ദിനം (ഡേ സീറോ) ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോര്‍ട്ട്. 2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അപഗ്രഥിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്. മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു.
ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മൂന്നു കോടി ജനങ്ങള്‍ക്കു കുടിവെള്ളം നല്‍കുന്ന ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ജലസംഭരണി, ഇന്ദിരാ സാഗര്‍ ഡാം തുടങ്ങിയവയും ഭീഷണിയിലാണ്. രണ്ടിടത്തും വലിയ തോതില്‍ ജലനിരപ്പ് കുറഞ്ഞെന്നാണ് വിലയിരുത്തല്‍.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.