1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2018

സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് ബന്ധത്തില്‍ പുതിയ കല്ലുകടിയായി സിഖ് തീര്‍ഥാടകരെ തടഞ്ഞ നടപടി വിവാദമാകുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തി!നെത്തിയ സിഖ് തീര്‍ഥാടകര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മിഷനറെ കാണാന്‍ അനുമതി നിഷേധിച്ചതാണ് സംഭവം. തീര്‍ഥാടകരെ കാണാന്‍ ഗുരുദ്വാരയിലേക്കു പുറപ്പെട്ട ഹൈക്കമ്മിഷനറെ മടക്കിവിടുകയും ചെയ്തു.

തീര്‍ഥാടകരുടെ സന്ദര്‍ശനം സംബന്ധിച്ചുള്ള ഇന്ത്യ–പാക്ക് ഉഭയകക്ഷി കരാര്‍, നയതന്ത്രപ്രതിനിധികളോടുള്ള പെരുമാറ്റച്ചട്ടം, വിയന്ന ഉടമ്പടി എന്നിവ ലംഘിച്ച പാക്ക് നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 1800 തീര്‍ഥാടകര്‍ 12 മുതല്‍ പാക്കിസ്ഥാനിലുണ്ട്.

പഞ്ച സാഹിബ് ഗുരുദ്വാരയില്‍ ബൈശാഖി ദിനത്തില്‍ തീര്‍ഥാടകര്‍ക്ക് ആശംസ അര്‍പ്പിക്കാന്‍ ക്ഷണപ്രകാരമാണ് ഹൈക്കമ്മിഷനര്‍ അവിടേക്കു പോയത്. എന്നാല്‍ യാത്രാമധ്യേ വ്യക്തമായ കാരണം പറയാതെ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഹൈക്കമ്മിഷനില്‍നിന്നുള്ള സംഘത്തെ കാണാന്‍ തീര്‍ഥാടകരെ അനുവദിക്കുന്നതു പതിവു നടപടിക്രമം മാത്രമാണ്. വാഗ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ദിവസം അവരെ എതിരേല്‍ക്കാനും പാക്കിസ്ഥാന്‍ അനുവദിച്ചില്ല. പിന്നീട് ഗുരുദ്വാരയില്‍ എത്തി ആശംസ നേരുന്നതും തടഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.