1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2016

സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക രാജ്യങ്ങല്‍ക്കിടയില്‍ ഇന്ത്യ 133 മത്, ഒന്നാം സ്ഥാനം ഫിന്‍ലാന്റിന്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫോര്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യ 133 മതായി ഇടം പിടിച്ചത്.

ആറാം തവണയാണ് ഫിന്‍ലാന്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. നെതര്‍ലന്‍ഡും, നോര്‍വേയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ യുകെ 38 മതും യു.എസ്.എ 41 മതുമായി.

2015 ലെ പട്ടികയില്‍ ഇന്ത്യ 136 മതായിരുന്നു. ഇത്തവണ മൂന്നു സ്ഥാനങ്ങള്‍ മുന്നേറിയാണ് ഇന്ത്യ 133 ആം സ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫോര്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ 2016 പുറത്തുവിട്ട പട്ടികയില്‍ പ്രധാനപ്പെട്ട എല്ലാം രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിച്ച് തയ്യാറാക്കുന്നതാണ് ഈ പട്ടിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.