1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

സ്വന്തം ലേഖകന്‍: ശത്രുവിന്റെ ചിറകരിയാന്‍ തയ്യാറെടുത്ത് ഇന്ത്യ, പുതുപുത്തന്‍ മിഗ് 35 വിമാനങ്ങള്‍ വാങ്ങുന്നു. മിഗ്35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യാമസേനയ്ക്കു വില്‍ക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് മിഗ് കോര്‍പ്പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോയും രംഗത്തെത്തി. കഴിഞ്ഞ ജനുവരിയിലാണ് മിഗ് 35 വിമാനങ്ങള്‍ അവതരിപ്പിച്ചത്. മിഗ് 35 വില്‍ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ടെന്‍ഡര്‍ സമര്‍പ്പിച്ചതായും സിഇഒ വ്യക്തമാക്കി.

പുതിയ ഡിസൈനാണ് മിഗ് 35. ഇന്ത്യക്കു വേണ്ടി നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് അവരുടെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കിട്ടേണ്ടതുണ്ട്. ആ തലത്തിലാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും താരാസെന്‍കോ പറഞ്ഞു. പരിശീലനം, നാല്‍പ്പതു വര്‍ഷത്തേക്കുള്ള പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മിഗ് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇന്ത്യയുമായുള്ള ബന്ധത്തിന് അമ്പതു വര്‍ഷത്തെ ചരിത്രമുണ്ട്. എപ്പോഴും പുതിയ വിമാനം അവതരിപ്പിക്കുമ്പോള്‍ മിഗ് ആദ്യം പരിഗണിക്കുന്ന രാജ്യം ഇന്ത്യയാണ്. ചര്‍ച്ചയുടെ ആദ്യ ഘട്ടമാണ്. ഇപ്പോള്‍ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. മിഗ്35ന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നത്, മിഗ് മേധാവി പറഞ്ഞു. മിഗ് 35 ന്റെ ഒരു യൂണിറ്റിന് ഏതാണ്ട് 2600 കോടി രൂപ ചെലവ് വരുമെന്നാണു കണക്കു കൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.