1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; യുഎസ് ഭീഷണി മറികടക്കാന്‍ രൂപയില്‍ വിനിമയം നടത്തുന്നതും പരിഗണനയില്‍. യുഎസ് ഭീഷണി വകവെയ്ക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ നാലുമുതലാണ് ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവില്‍ വരിക.

എന്നാല്‍ നവംബറില്‍ 90 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും മാംഗ്‌ളൂര്‍ റിഫൈനറീസുമാണ് ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 60 ലക്ഷം ബാരലും, മാംഗ്‌ളൂര്‍ റിഫൈനറീസ് 30 ലക്ഷം ബാരലും ഇറക്കുമതി ചെയ്യും.

അതേസമയം ഇറാനില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ യു.എസ് തയ്യാറായിട്ടില്ല. ഒക്ടോബറില്‍ ഒരു കോടി ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇത്തവണ അത് 90 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. അതേസമയം യുഎസ് ഉപരേധത്തില്‍ നിന്ന് മറികടക്കാന്‍ രൂപയില്‍ വിനിമയം നടത്തുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.