1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2016

സ്വന്തം ലേഖകന്‍: ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്.

ഡല്‍ഹിയില്‍ ഇറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും ലുലു ഗ്രൂപ് മേധാവി എം.എ. യൂസുഫലി ഉള്‍പ്പെടെ 100ഓളം വ്യാപാരപ്രമുഖരും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.

കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും സംഘത്തിലെ മറ്റ് മന്ത്രിമാര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവരുമായി രാത്രി കൂടിക്കാഴ്ച നടത്തി. രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ഔപചാരിക വരവേല്‍പ് ചടങ്ങില്‍ കിരീടാവകാശി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

രാഷ്ട്രപതി ഭവനില്‍ ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്‌നരേന്ദ്ര മോദി ചര്‍ച്ച നടക്കും. തീവ്രവാദത്തെ നേരിടുന്നതിനുള്ള കൂട്ടായനീക്കം ശക്തിപ്പെടുത്തുന്നതും സൈനികേതര ആണവ മേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള 16 കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെക്കും. തുടര്‍ന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും.

വെള്ളിയാഴ്ച മുംബൈയിലേക്ക് പോകുന്ന കിരീടാവകാശി മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ച് സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങും. യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.