1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2016

സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, ഇസ്ലാമാബാദില്‍ ചേരുന്ന സാര്‍ക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യ വിട്ടുനിന്നേക്കും. ഉറിയിലെ അക്രമവും സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. തുടര്‍ന്നാണ് ഇന്ത്യ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന നല്‍കിയത്.

ഉറി ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി സാര്‍ക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യ വിട്ടുനിന്നാല്‍ അഫ്ഗാനിസ്താനും വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്റ്‌സ് മേധാവി അഫ്താബ് സുല്‍ത്താനെ സാര്‍ക് രാജ്യങ്ങളിലെ സുരക്ഷാ മേധാവികളുടെ യോഗത്തിനായി ഇന്ത്യയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന് പാകിസ്താന്‍ തീരുമാനിച്ചിരുന്നു.

അതിനിടെ, ഉറി ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) ഏറ്റെടുത്തു. ഉറിയില്‍ തങ്ങുന്ന എന്‍.ഐ.എ. സംഘം കൊല്ലപ്പെട്ട നാല് ഭീകരരുടെയും രക്തം ഡി.എന്‍.എ. പരിശോധനയ്ക്കായി ശേഖരിച്ചു. ഭീകരര്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

ഭീകരരുടെ ചിത്രങ്ങള്‍ വിവിധ ജയിലുകളില്‍ കഴിയുന്ന ജെയ്‌ഷെ പ്രവര്‍ത്തകരെ കാണിച്ച് തിരിച്ചറിയാനാണ് ശ്രമം. തെളിവുകള്‍ ശേഖരിച്ച് പാകിസ്താന് കൈമാറാനും സാധ്യതയുണ്ട്. കരസേനയും സ്വന്തംനിലയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉറി സംഭവവും കശ്മീരിലെ സാഹചര്യങ്ങളും വിലയിരുത്താന്‍ ബുധനാഴ്ച കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.