1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2019

സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗികളുടെ സമ്മേളനത്തിനിടയില്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അഫ്താബ്ജിത് സിങ് (38) അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ചതിന് ഇയാളുടെ കൂട്ടുകാരി മെലിസ ഡുഫിയെയും (43) അറസ്റ്റ് ചെയ്തു.

ഇവര്‍ സൃഷ്ടിച്ച ബഹളത്തിനിടയില്‍ കൂട്ടവെടിവയ്പ് എന്നു കരുതി ആളുകള്‍ ഓടി വീണ് ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. വാഷിങ്ടന്‍ ഡിസിക്കു സമീപം ഡുപോണ്ട് സര്‍ക്കിളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെയും സ്വവര്‍ഗാനുരാഗികളുടെയും വാര്‍ഷിക പരേഡിന് ആയിരങ്ങള്‍ ഒത്തുചേര്‍ന്നപ്പോഴായിരുന്നു സംഭവം.

പൊലീസ് ആളുകളെ നിയന്ത്രിക്കുന്നതിനിടയില്‍ പ്രകോപിതയായ മെലിസ ഒരു പൊലീസ് ഓഫിസറെ തൊഴിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടുകാരിയുടെ സഹായത്തിനെത്തിയ അഫ്താബ്ജിത് തോക്കെടുത്തു ഭീഷണി മുഴക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല