1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2018

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ മനീഷാ സിങ് നിയമിതയായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് മനീഷ.

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് മനീഷ ചുമതലയേറ്റത്. ഇന്ത്യയില്‍ ജനിച്ച മനീഷ റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഡാന്‍ സള്ളിവന്റെ മുഖ്യ അഭിഭാഷകയും ഉപദേശകയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള യുഎസിന്റെ വ്യാപാര താത്പര്യങ്ങളുടേയും പുതിയ വ്യാപാര സാധ്യതകളുടേയും ചുമതലയാണ് മനീഷയുടെ ചുമലില്‍. അഭിഭാഷകയായിരുന്ന മനീഷ സെനറ്റ് ഫോറിന്‍ റിലേഷന്‍ കമ്മിറ്റിയില്‍ ജീവനക്കാരിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.