1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ സീമ നന്ദ യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍. ഇതോടെ പ്രതിപക്ഷകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) ആയ സീമയായിരിക്കും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക.

യുഎസിലെ മുഖ്യകക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലോ ഡമോക്രാറ്റിക് പാര്‍ട്ടിയിലോ സിഇഒ സ്ഥാനത്ത് ആദ്യമായാണ് ഇന്ത്യന്‍ വംശജ എത്തുന്നത്. നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പാണ് ഇവര്‍ക്കു മുന്‍പിലുള്ള ആദ്യ വെല്ലുവിളി.

കണക്ടികട്ടില്‍ ഇന്ത്യക്കാരായ ഡെന്റിസ്റ്റ് ദമ്പതികളുടെ മകളായി ജനിച്ച സീമ നന്ദ, യുഎസിലെ ഏറ്റവും വലിയ പൗരാവകാശ സംഘടനയായ ലീഡര്‍ഷിപ് കോണ്‍ഫറന്‍സ് ഓണ്‍ സിവില്‍ ആന്‍ഡ് ഹ്യൂമന്റൈറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.