1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2018

സ്വന്തം ലേഖകന്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ ബാങ്കുകളില്‍ നടന്നത് 61,260 കോടി രൂപയുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് 31 വരെയുള്ള അഞ്ചു സാമ്പത്തിക വര്‍ഷത്തിനിടയില്‍ പൊതുമേഖല ബാങ്കുകളില്‍ നടന്നത് 8670 വായ്പ ക്രമക്കേടെന്ന് റിസര്‍വ് ബാങ്കില്‍ നിന്നുള്ള വിവരാവകാശരേഖയില്‍ പറയുന്നു. ക്രമക്കേടുകളുടെ മൊത്തം തുക 61,260 കോടി രൂപ വരും. റിസര്‍വ് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തട്ടിപ്പുകളുടെ എണ്ണം മാത്രമാണിത്. വായ്പ നല്‍കുന്ന ബാങ്കിനെ ബോധപൂര്‍വം കബളിപ്പിക്കുകയും തുക തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് പൊതുവെ വായ്പ തട്ടിപ്പിന്റെ ഗണത്തില്‍ വരുന്നത്.

വന്‍കിടക്കാരന് നിര്‍ലോഭം വായ്പ നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് കിട്ടാക്കടം വര്‍ധിപ്പിക്കുന്നത്. സാധാരണക്കാരുടെ സാദാ വായ്പകള്‍ പൊതുവെ പൂര്‍ണമായിത്തന്നെ തിരിച്ചടക്കുന്നുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റവും പെരുകിയത് കഴിഞ്ഞവര്‍ഷമാണ്. ഒമ്പതര ലക്ഷം കോടിയാണ് കഴിഞ്ഞവര്‍ഷത്തെ കിട്ടാക്കടം. 201213 വര്‍ഷത്തില്‍ 6357 കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തി.

സാമ്പത്തികരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ബാങ്ക് ക്രമക്കേട് ഉയര്‍ന്നുവരുന്നതായി കഴിഞ്ഞ ജൂണില്‍ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടിയിരുന്നു. വായ്പക്ക് യോഗ്യമായ ഈട് കിട്ടുന്നില്ലെന്നും എടുത്തുപറഞ്ഞിരുന്നു. ക്രമക്കേട് സംഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ തന്നെയാണ്. 389 കേസുകള്‍. ആകെ 6562 കോടി രൂപയുടേതാണിത്. 389 കേസുകളുളും 4473 കോടി രൂപയുടെ ക്രമക്കേടുമായി ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാം സ്ഥാനത്ത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.