1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യയുടെ കടുത്ത ആരാധകന്‍, യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും കടുത്ത ആരാധകനായ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യക്കും ഹിന്ദു വംശജര്‍ക്കും വൈറ്റ്ഹൗസില്‍ ഒരു യഥാര്‍ഥ സുഹൃത്തിനെയാണ് ലഭിക്കുകയെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് പറഞ്ഞു.

റിപബ്ലിക്കന്‍ ഹിന്ദു സഖ്യം (ആര്‍.എച്ച്.സി.) സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.

ഇസ്ലാമിക ഭീകരവാദത്തിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വളര്‍ച്ച നേടിക്കൊടുത്തു. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനാണ്. അദ്ദേഹത്തോടൊപ്പം സഹകരിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു. പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളില്‍ എതിരാളി ഹിലരി മുന്നിലെത്തിയതോടെ നില പരുങ്ങലിലായ ട്രംപിനെ അടുത്തിടെ ഉണ്ടായ ലൈംഗിക അപവാദങ്ങളും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.