1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

സ്വന്തം ലേഖകന്‍: അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, റെനോ എന്നിവയുടെ ജനപ്രിയ മോഡലുകള്‍ അടക്കം ഏഴ് ഇന്ത്യന്‍ കാറുകളാണ് ക്രാഷ് ടെസ്റ്റില്‍ (സുരക്ഷാ പരീക്ഷണം) തോല്‍വി സമ്മതിച്ചത്. മാരുതിയുടെ ഈകോ, സെലേറിയോ, ഹ്യുണ്ടായിയുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, റെനോയുടെ ക്വിഡിന്റെ മൂന്ന് വേരിയന്റുകള്‍ എന്നിവയാണ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ടെസ്റ്റില്‍ ഈ ഏഴ് കാറുകള്‍ക്കും ഒരു സ്റ്റാര്‍പോലും നേടാനായില്ല. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (എന്‍.സി.എ.പി) ആണ് ടെസ്റ്റ് നടത്തിയത്.ക്രാഷ് ടെസ്റ്റിലെ ഇടിയില്‍ ഏഴ് കാറുകളും പപ്പടം പോലെ പൊടിഞ്ഞു.

ഡ്രൈവര്‍ സീറ്റില്‍പോലും എയര്‍ബാഗ് ഇല്ലാതെ ക്വിഡിന്റെ ചില മോഡലുകള്‍ വിപണിയിലിറക്കിയത് അതിശയിപ്പിക്കുന്നതായി എന്‍.സി.എ.പി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് അഭിപ്രായപ്പെട്ടു. ക്വിഡിന്റെ നാല് വേരിയന്റുകളാണ് എയര്‍ബാഗുപോലുമില്ലാതെ വിപണിയിലുള്ളത്. ആര്‍.എക്‌സ്.ടി (ഒ) എന്ന മോഡലില്‍ മാത്രമാണ് എയര്‍ബാഗുള്ളത്.

ഇയോണിന്റെ ഒരു വേരിയന്റ് ഒഴികെ ഒന്നിലും എയര്‍ബാഗില്ല. ക്രാഷ് ടെസ്റ്റിന്റെ മിനിമം മാനദണ്ഡങ്ങളെങ്കിലുമില്ലാതെ കാറുകള്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും മുന്നിലെ രണ്ട് സീറ്റുകളിലും എയര്‍ബാഗും ആന്റി ലോക് ബ്രേക്കിങ് സിസ്റ്റവും എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കണമെന്നും ഡേവിഡ് വാര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്നുള്ള 16 വാഹനങ്ങള്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഫോക്‌സ് വാഗണും ടൊയോട്ടയും മാത്രമാണ് നാല് സ്റ്റാര്‍ നേടി സുരക്ഷാ പരീക്ഷ പാസായത്. കനം കുറഞ്ഞ ബോഡി നിര്‍മിച്ച് ഭാരം കുറച്ച് ഇന്ധനക്ഷമത കൂട്ടുന്നതും അതുവഴി വില്‍പനയില്‍ മുന്നിലത്തൊനുമായി വാഹന നിര്‍മാതാക്കള്‍ നടത്തുന്ന മത്സരമാണ് മോഡലുകള്‍ ഇടി പരീക്ഷ തോല്‍ക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.