1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സ്വന്തം ലേഖകന്‍: എവറസ്റ്റ് കീഴടക്കിയെന്ന കെട്ടുകഥയുമായി ഇന്ത്യന്‍ ദമ്പതികള്‍, പത്തു വര്‍ഷത്തെ വിലക്കുമായി നേപ്പാള്‍ സര്‍ക്കാര്‍. പത്തു വര്‍ഷത്തേക്ക് നേപ്പാളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. പൂനെയില്‍ നിന്നുള്ള പോലീസ് ദമ്പതികളായ ദിനേഷ് റാത്തോഡ്, ഭാര്യ താരകേശ്വരി എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇരുവരും എവറസ്റ്റ് കീഴടക്കിയതായി വ്യാജ ചിത്രം കെട്ടിച്ചമക്കുകയായിരുന്നു.

സംഭവം വ്യാജ ചിത്രമാണെന്ന് പിന്നീട് വ്യക്തമായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നേപ്പാള്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ മെയ് 23ന് എവറസ്റ്റ് കീഴടക്കിയെന്നാണ് ദമ്പതികളുടെ അവകാശവാദം. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ ദമ്പതികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഇരുവരും ജൂണ്‍ അഞ്ചിന് മുംബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ദമ്പതികളുടെ അവകാശവാദം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പര്‍വതാരോഹകര്‍ പൂനെ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇപെട്ടത്. പര്‍വതാരോഹകരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ നേപ്പാളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.