1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2017

സ്വന്തം ലേഖകന്‍: ലോകത്തെ വിറപ്പിച്ച റാന്‍സംവെയര്‍ സൈബര്‍ ആക്രമണം മുന്‍കൂട്ടി കണ്ട ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ടര്‍ ശ്രദ്ധേയനാകുന്നു. ലണ്ടനിലെ നാഷണല്‍ ഹോസ്പിറ്റല്‍ ഫോര്‍ ന്യൂറോളജി ആന്‍ഡ് ന്യൂറോസര്‍ജറിയിലെ ന്യൂറോളജി രജിസ്ട്രാറായ ഡോ.കൃഷ്ണ ചിന്താപ്പള്ളിയാണ് ആക്രമണത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് നിരവധി ആശുപത്രികള്‍ക്കു നേര്‍ക്ക് സൈബര്‍ ആക്രമണമുണ്ടാകുമെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നത്.

കേംബ്രിഡ്ജിലെ പാപ്വര്‍ത്ത് ആശുപത്രിയിലെ ഒരു നഴ്‌സ് കന്പ്യൂട്ടറിലെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കന്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നതാണ് ഇദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ ഇനിയും ആക്രമണങ്ങള്‍ സംഭവിച്ചേക്കാമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡോ.കൃഷ്ണ ലേഖനത്തില്‍ എഴുതി. ഇതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടനിലെ ആശുപത്രികള്‍ക്കു നേര്‍ക്ക് സൈബര്‍ ആക്രമണമുണ്ടായത്.

99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് കഴിഞ്ഞദിവസം ‘റാന്‍സംവെയര്‍’ ആക്രമണമുണ്ടായത്. ഇന്റര്‍നെറ്റിലൂടെ കന്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടുന്ന റാന്‍സംവെയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍(ഡാറ്റ) തിരികെ കിട്ടണമെങ്കില്‍ 19,000 മുതല്‍ 39,000 രൂപ വരെ ബിറ്റകോയിനായി നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. യുകെ, യുഎസ്, ചൈന, റഷ്യ, സ്‌പെയിന്‍ ഇറ്റലി, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളാണ് ആക്രമണത്തിന് പ്രധാനമായും ഇരയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.