1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2020

സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ യു​വ​തി​യെ​യും ര​ണ്ടു മ​ക്ക​ളെ​യും അ​യ​ർ​ല​ൻ​ഡ് ബാ​ല​ൻ​റീ​റി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു സ്വ​ദേ​ശി സീ​മാ ബാ​നു (37), മ​ക്ക​ളാ​യ അ​സ്​​ഫി​റ റി​സ (11), ഫൈ​സാ​ൻ സ​യീ​ദ്​ (6) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നതായി റിപ്പോർട്ടുകളുണ്ട്. പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നും അ​യ​ർ​ല​ൻ​ഡ്​ പൊ​ലീ​സാ​യ ‘ഗാ​ർ​ഡ’ വെ​ളി​പ്പെ​ടു​ത്തി.

സീ​മാ ബാ​നു ഭ​ർ​ത്താ​വി​ൽ​നി​ന്ന്​ പീ​ഡ​നം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യും സൂചനയുണ്ട്. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു ന​ട​ന്ന മ​ര​ണ​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഗാ​ർ​ഡ അ​റി​യു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പാ​ണ്​ സീ​മ​യും മ​ക്ക​ളും പ്ര​ദേ​ശ​ത്ത്​ താ​മ​സി​ക്കാ​ൻ എ​ത്തി​യ​ത്. വീ​ടി​ന​ടു​ത്തു​ള്ള ബാ​ല​ൻ​റീ​ൻ എ​ജു​ക്കേ​റ്റ്​ ടു​ഗ​ദ​ർ നാ​ഷ​ന​ൽ സ്​​കൂ​ളി​ലാ​ണ്​ കു​ട്ടി​ക​ളെ ചേ​ർ​ത്തി​രു​ന്ന​ത്.

ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി​ക​ളെ​യും സീ​മ​യെ​യും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്​ അ​യ​ൽ​വാ​സി​ക​ൾ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ക​ൾ​നി​ല​യി​ലെ ഒ​രു മു​റി​യി​ലും സീ​മ​യു​ടേ​ത്​ മ​റ്റൊ​രു മു​റി​യി​ലും ആ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ​അ​ന്വേ​ഷ​ണ സം​ഘം വീ​ടി​െൻറ വാ​തി​ലു​ക​ൾ ത​ക​ർ​ത്താ​ണ്​ അ​ക​ത്തു​ ക​ട​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ന്ദീ​പ് കു​മാ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.