1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2015

സ്വന്തം ലേഖകന്‍: നൂറ് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാക്‌സ്താന്‍ ബന്ദികളാക്കി, അതിര്‍ത്തി ലംഘിച്ചതായി ആരോപണം. ഇന്ത്യ, പാക് ബന്ധം വഷളാക്കുന്ന തരത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ ബന്ധനസ്ഥമാക്കിയത്. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

പന്ത്രണ്ട് ബോട്ടുകളും ഇവര്‍ പിടിച്ചെടുത്തതായി റേഡിയോ പാകിസ്താന്‍ അറിയിച്ചു. ഗുജറാത്ത് തീരത്ത് വെച്ചാണ് ബോട്ട് പിടികൂടുന്നത്. അഞ്ച് ദിവസം മുന്‍പ് യാത്ര തിരിച്ച ബോട്ടുകളായിരുന്നു ഇവ. ഓഖ, പോര്‍ബന്തര്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ബോട്ടാണ് പിടിയിലായതെന്ന് നാഷണല്‍ ഫിഷര്‍ വര്‍ക്കേഴ്‌സ് ഫോറം അറിയിച്ചു.

പാകിസ്താന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉന്നം വെച്ചിരിക്കുകയാണോ എന്ന ചോദ്യവും നിഴലിക്കുന്നു. ഇതു നാലാമത്തെ തവണയാണ് മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്റെ പിടിയിലാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.