1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2019

സ്വന്തം ലേഖകന്‍: യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ അമ്മയ്‌ക്കൊപ്പം പുറപ്പെട്ട 6 വയസ്സുള്ള ഇന്ത്യന്‍ ബാലികയ്ക്കു മരുഭൂമിയിലെ കൊടുംചൂടില്‍ ദാരുണാന്ത്യം. ഏഴാം ജന്മദിനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണു ഗുരുപ്രീത് കൗര്‍ എന്ന ബാലിക നിര്‍ജലീകരണം മൂലം മെക്‌സിക്കോ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വിജനമായ യുഎസ് മരുപ്രദേശത്തു തളര്‍ന്നു വീണു മരിച്ചത്.

അരിസോന സംസ്ഥാനത്തിലുള്ള ലൂക്‌വില്‍ പട്ടണത്തില്‍നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയില്‍ മനുഷ്യക്കടത്തുകാര്‍ കുടിയേറ്റ സംഘങ്ങളെ എത്തിച്ചു കടന്നു കളയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള അഞ്ചംഗ സംഘത്തിലെ 2 കുട്ടികളിലൊരാളായിരുന്നു ഗുര്‍പ്രീത്. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന നേരത്തു മരുഭൂമി കുറുകെ കടന്നു യുഎസ് പട്ടണത്തിലെത്താനായിരുന്നു സംഘത്തിന്റെ ശ്രമം.

നടന്നു തളര്‍ന്നപ്പോള്‍ ഗുരുപ്രീതിനെ അവളുടെ അമ്മയും മറ്റൊരു സ്ത്രീയും സംഘത്തിലെ മൂന്നാമത്തെ മുതിര്‍ന്ന സ്ത്രീയുടെയും അവരുടെ കുട്ടിയുടെയും അടുത്താക്കി വെള്ളം അന്വേഷിച്ചു പുറപ്പെട്ടു. വിജനമായ മരുപ്രദേശത്ത് വഴിതെറ്റിയലഞ്ഞ അവര്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിപ്പെട്ടു. സംഭവങ്ങള്‍ വിശദീകരിച്ചതോടെ ഹെലികോപ്റ്ററില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു കുട്ടിയും അതിര്‍ത്തിയിലേക്കു തിരിച്ചുനടന്നു മെക്‌സിക്കോയിലേക്കു പോയതിന്റെ കാല്‍പാടുകള്‍ മണലിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.