1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2018

സ്വന്തം ലേഖകന്‍: ഭാര്യയെ തല്ലിയ ഇന്ത്യന്‍ വംശജന് മാഞ്ചസ്റ്ററില്‍ 10 മാസം തടവ്. 46കാരനായ ബിസിനസുകാരന്‍ ഗുര്‍മിത് ദോസഞ്ചറിനാണ് മാഞ്ചസ്റ്ററിലെ മിന്‍ഷുല്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി 10 മാസം തടവ് വിധിച്ചത്. 37 കാരിയായ ഭാര്യ സാദിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് തടവ്, നേരത്തെ ഉപദ്രവിച്ചതിന്റെ ഫലമായി ക്രച്ചസില്‍ കഴിയുന്ന ഭാര്യയുടെ ഊന്നുവടി ഉപയോഗിച്ച് അവരെ വീണ്ടും മര്‍ദിച്ചു തുടങ്ങിയിവയാണ് ഗുര്‍മിതിനെതിരായ കുറ്റങ്ങള്‍.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വിശ്വാസത്തിന്റെ തകര്‍ച്ചയാണിത്. സ്വന്തം വീട്ടില്‍ സ്ത്രീക്ക് ലഭിക്കേണ്ട സുരക്ഷയുടെ ലംഘനമാണ് മര്‍ദനം. ആദ്യത്തെ മര്‍ദനം മൂലം ഭാര്യ ഉപയോഗിക്കേണ്ടി വന്ന ക്രച്ചസ് ഉപയോഗിച്ച് തന്നെ രണ്ടാമതും മര്‍ദിച്ചത് പ്രതിയുടെ സ്വഭാവത്തിന്റെ അന്തസ്സില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ആദ്യ തവണ മര്‍ദിച്ച് കാലൊടിച്ചിരുന്നെങ്കിലും ഇതേ പറ്റി ഭാര്യ പരാതിപ്പെട്ടിരുന്നില്ല. 10 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ ഇംഗ്ലണ്ടില്‍ കമ്പനി നടത്തുകയാണ്. എന്നാല്‍ ഭര്‍ത്താവ് മദ്യപാനം തുടങ്ങിയതോടെയാണ് ജീവിതം താളംതെറ്റിയതെന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. പിതാവ് മരിച്ചതോടെയാണ് ഗുര്‍മിത് മദ്യപാനം ആരംഭിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.