1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2017

സ്വന്തം ലേഖകന്‍: രാജ്യാന്തര നീതിന്യായ കോടതിയില്‍ ജഡ്ജിയായി ഇന്ത്യക്കാരന്‍, വിജയം ബ്രിട്ടീഷ് ജഡ്ജിയുടെ നാടകീയമായ പിന്മാറ്റത്തെ തുടര്‍ന്ന്, വിമര്‍ശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതിയില്‍ (ഐസിജെ) ജഡ്ജിയായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാനനിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പായത്.

സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടിവന്നതു ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങള്‍ വിമര്‍ശിച്ചു. 1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. നേരത്തേ, 11 വട്ടവും യുഎന്‍ പൊതുസഭയില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇന്ത്യയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ – പാക്കിസ്ഥാന്‍ തര്‍ക്കം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ യുഎന്‍ സമിതികള്‍ക്കും ഏജന്‍സികള്‍ക്കും അവര്‍ ആവശ്യപ്പെടുമ്പോള്‍ കോടതി നിയമോപദേശം നല്‍കുന്നു. ആകെ 15 ജഡ്ജിമാര്‍. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും. അതേവര്‍ഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത്, മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതിയ അഞ്ചു ജഡ്ജിമാര്‍ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവര്‍ക്കു വീണ്ടും മത്സരിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.