1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് ഇന്നു തുടക്കം, തൊഴില്‍ നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ക്ക് സാധ്യത. തൊഴില്‍ നിയമ ഭേഗദതികളില്‍ സമവായം കണ്ടെത്താന്‍ തൊഴിലാളി സംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സെപ്തംബര്‍ 2 ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ സെപ്തംബര്‍ 2 ന് മുന്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന് ബിഎംഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

തൊഴില്‍ നിയമങ്ങളില്‍ 14 തന്ത്രപ്രധാന ഭേഗദതികളാണ് കേന്ദ്രം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലിന്‍മേല്‍ സംയുക്ത തൊഴിലാളി യൂണിയന് ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാമന്ത്രി തൊഴിലാളി നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറായത്.

തൊഴില്‍ നിയമ ഭേഗദതി മുഖ്യ അജണ്ടയാക്കി ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കുന്ന നാല്‍പ്പത്തിയാറാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് മുന്നോടിയായായിരന്നു ചര്‍ച്ച. ധനമന്ത്രി അരുണ്‍ ജയ്!റ്റലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതിയുമായും പ്രധാനമന്ത്രിയുമായും പന്ത്രണ്ട് തൊഴിലാളി സംഘടനകളുടെ നേതാക്കളും വെവ്വേറെ ചര്‍ച്ച നടത്തി.

എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി പ്രധാനമന്ത്രി ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായത് ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത്. മുന്‍ ലേബര്‍ കോണ്‍ഫറന്‍സിലെ തീരുമാനം നടപ്പാകാത്ത സാഹചര്യത്തില്‍ പുതിയ ലേബര്‍ കോണ്‍ഫറന്‍സും പ്രഹസനമാകുമെന്ന് ഐഎന്‍ടിയുസി കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.