1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. ന്യുയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലുള്ള ടെര്‍മിനല്‍ ബിയിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഫനി കുമാര്‍ വാരണാസി (41) എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാക്കിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടെര്‍മിനലിലെ നിരോധിത മേഖലയില്‍ ഫനി കുമാര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തിരക്കേറിയ ടെര്‍മിനലില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച് പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തില്‍ എവിടേക്കാണ് പോകേണ്ടതെന്ന് നിശ്ചയമില്ലാതെ ഫനി കുമാര്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ക്വീന്‍സ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഫനികുമാറിനെതിരെ സുരക്ഷാ വീഴ്ചയുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജനറല്‍ മാനേജരാണ് ഫനികുമാര്‍.

ഈ മാസം 23ന് ഡിട്രോയിറ്റില്‍ നിന്നും ന്യുയോര്‍ക്കിലേക്ക് പോകുന്നതിനിടെയാണ് ഫനികുമാര്‍ ലാ ഗാര്‍ഡിയയില്‍ ഇറങ്ങിയത്. അഞ്ചു മിനിറ്റോളം നിരോധിത മേഖലയില്‍ ചുറ്റിത്തിരിഞ്ഞ ശേഷം ഇയാള്‍ പൊതുസ്ഥലത്തേക്ക് മാറിയതായി പോലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന കാമറയില്‍ നിന്നാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് ഒരു ക്രിമിനല്‍ റെക്കോര്‍ഡും ഇല്ലെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പോലീസ് വിളിപ്പിച്ചതനുസരിച്ച് ഇയാള്‍ ഓഫീസര്‍മാര്‍ക്ക് മുമ്പാകെ ഹാജരാകുകയായിരുന്നു. നിരോധിത മേഖലയില്‍ കടക്കുന്നതില്‍ നിന്നും ഫനികുമാറിനെ തടയാതിരുന്ന സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഫെഡറല്‍ ഏജന്‍സി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.