1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: അല്‍ ക്വയ്ദയ്ക്ക് സഹായം, ഇന്ത്യന്‍ യുവാവ് യുഎസില്‍ നിയമക്കുരുക്കില്‍. യഹ്യ ഫാറൂഖ് മുഹമ്മദ് എന്ന 39 കാരനെതിരെയാണ് പ്രോസിക്യുഷന്‍ കോടതിയില്‍ ശക്തമായ വാദം ഉന്നയിച്ചത്. യു.എസ് സൈനികര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരായ അല്‍ ക്വയ്ദയുടെ ‘വയലന്റ് ജിഹാദ്’ എന്ന ആക്രമണത്തിന് ഇയാള്‍ എല്ലാ പിന്തുണയും നല്‍കിയെന്നാണ് കേസ്.

കുറ്റം തെളിഞ്ഞാല്‍ യഹ്യയ്‌ക്കെതിരെ 27 വര്‍ഷം തടവുശിക്ഷയും തുടര്‍ന്ന് നാടുകടത്തലും ശിക്ഷയായി ലഭിച്ചേക്കും. 2008 ല്‍ യു.എസ് പൗരയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കിയ ആളാണ് യഹ്യ. ഒഹായോ സര്‍വകലാശാലയില്‍ 2002 മുതല്‍ 2004 വരെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു യഹ്യ. ഇയാളുടെ സഹോദരന്‍ ഇബ്രഹിം മുഹമ്മദ്, യു.എസ് സഹോദരങ്ങളായ അസിഫ് അഹമ്മദ് സലീം, സുല്‍ത്താനെ റൂം സലിം എന്നിവരും കേസില്‍ പ്രതികളാണ്.

വയലന്റ് ജിഹാദിനെ പിന്തുണയ്ക്കണമെന്ന അല്‍ ക്വയ്ദ നേതാവ് അന്‍വര്‍ അല്‍ അവലകിയുടെ നിലപാടിനെ ഫാറൂഖ് പിന്തുണച്ചിരുന്നുവെന്നും ഗൂഢാലോചന നടത്തിയെന്നും ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ദന ജെ. ബോന്റെ ചൂണ്ടിക്കാട്ടി. ഫാറൂഖിനെതിരെ ശക്താമായ തെളിവുകള്‍ വാദിഭാഗം കോടതിക്കു മുമ്പാകെ ഹാജരാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.