1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടി പാവാട ധരിച്ച് രാത്രി കറങ്ങിനടക്കരുത്, ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രിയുടെ ഉപദേശം. കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വനിതകള്‍ക്ക് ഉപദേശം നല്‍കി വിവാദത്തില്‍പ്പെട്ടത്. കുട്ടി പാവാടയും ധരിച്ച് രാത്രിയില്‍ ഒറ്റക്ക് ചുറ്റിക്കറങ്ങരുതെന്ന് പറഞ്ഞ മന്ത്രി വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് വെല്‍കം കാര്‍ഡ് നല്‍കുമെന്നും വ്യക്തമാക്കി.

ഇവിടെ താമസിക്കുമ്പോള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ളതും അരുതാത്തതുമായ കാര്യങ്ങള്‍ കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

വിദേശ വിനോദ സഞ്ചാരികളുടെ സഹായത്തിനായി 1363 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ചെറുകിട പട്ടണങ്ങളിലൂടെ രാത്രികാലങ്ങളില്‍ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കണം. ടാക്‌സികള്‍ വിളിക്കുമ്പോള്‍ അവയുടെ നമ്പര്‍ ഫോട്ടോയെത്തു സൂക്ഷിക്കണമെന്നും ശര്‍മ്മ പറഞ്ഞു.

എന്നാല്‍ വിദേശികള്‍ക്ക് വസ്ത്രധാരണ രീതി നിശ്ചയിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത്തരം മര്യാദകള്‍ പാലിച്ചാല്‍ മതിയാകുമെന്ന് മന്ത്രി തിരുത്തി. പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നത് ഇന്ത്യയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷം ശര്‍മ്മ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.