TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2017

സ്വന്തം ലേഖകന്‍: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറി, നാവികനെ പിരിച്ചുവിട്ട് ഇന്ത്യന്‍ നാവികസേന. വിശാഖപട്ടണം സ്വദേശി മനീഷ് കെ ഗിരി (25) ക്കാണ് ലിംഗമാറ്റത്തിന്റെ പേരില്‍ ജോലി പോയത്. ജോലിയില്‍ പ്രവേശിച്ച സമയത്തെ യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിരിച്ചു വിടലെന്ന് സേന വക്താവ് കമാന്‍ഡര്‍ സി.ജി. രാജു അറിയിച്ചു. ഒരു വര്‍ഷം മുമ്പ് അവധിയില്‍ പ്രവേശിച്ച സമയത്താണ് മനീഷ് രഹസ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

സേനയില്‍ ചേരുമ്പോള്‍ പുരുഷനായിരിക്കുകയും പിന്നീട് ലിംഗമാറ്റം വരുത്തുകയും ചെയ്താല്‍ നിലവിലെ നിയമപ്രകാരം ജീവനക്കാരനെ പിരിച്ചുവിടാമെന്ന് നിയമം അനുശാസിക്കുന്നതായി വക്താവ് അറിയിച്ചു. എന്നാല്‍, തന്‍ന്നെ പിരിച്ചുവിട്ടത് അവിശ്വസനീയ വാര്‍ത്തയാണെന്ന് ഇപ്പോള്‍ സബി എന്ന് വിളിക്കുന്ന മനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പെണ്ണായെങ്കിലും താന്‍ പഴയതുപോലെ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയാണ്. ഏത് പുരുഷ നാവികനെയും പോലെ തുടര്‍ന്നും ജോലി ചെയ്യാന്‍ കഴിയും. ജോലി തിരിച്ചുകിട്ടാന്‍ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കമെന്നും സബി വ്യക്തമാക്കി.

നാവികസേന മറൈന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സാധാരണ റിക്രൂട്ട്‌മെന്റിലൂടെ 2010 ലാണ് ജോലിക്ക് ചേര്‍ന്നത്. നാലു വര്‍ഷം പിന്നിട്ടപ്പോഴേക്കും സ്ത്രീയായി മാറാനുള്ള ആഗ്രഹം ശക്തമായതിന്‍നെ തുടര്‍ന്ന് വിശാഖപട്ടണത്തെ ഡോക്ടര്‍മാരെ കാണുകയും അവരുടെ നിര്‍ദേശപ്രകാരം മൂന്നാഴ്ച അവധിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. അവധി തീരുന്ന അന്നുതന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും പെണ്ണായി മാറിയ വിവരം അധികൃതരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

എന്നാല്‍ അതിനിടെ മൂത്രനാളിയില്‍ അസുഖം ബാധിച്ച് നാവികസേനയിലെതന്നെ ഡോക്ടര്‍മാരെ കാണേണ്ടി വന്നപ്പോഴാണ് ലിംഗമാറ്റം പുറത്തായത്. തുടര്‍ന്ന് നാവിക ആശുപത്രിയിലെ മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കി. പുരുഷ വാര്‍ഡിലാണ് താമസിപ്പിച്ചതെന്നും അവിടെ ചെലവഴിച്ച ആറുമാസം കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചെന്നും സബി പറയുന്നു. പിന്നീട് രോഗമൊന്നുമില്ലെന്ന റിപ്പോര്‍ട്ടോടെ ഡോക്ടര്‍ മടക്കി അയച്ചു. അതിനു ശേഷം ഓഫീസ് ജോലികള്‍ക്ക് അധികൃതര്‍ നിയോഗിച്ചെങ്കിലും വൈകാതെ പിരിച്ചുവിടല്‍ ഉത്തരവ് പിന്നാലെ എത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ഇന്ന് ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍; ചര്‍ച്ചയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് ട്രംപ്
ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ഇന്ന് ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍; ചര്‍ച്ചയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് ട്രംപ്
മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഹാഫീസ് സയിദിന്റെ പേജിന് ഫേസ്ബുക്കിന്റെ പൂട്ട്
മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഹാഫീസ് സയിദിന്റെ പേജിന് ഫേസ്ബുക്കിന്റെ പൂട്ട്
റാവല്‍പിണ്ടി ജയിലില്‍ തനിക്ക് സാധാരണ സൗകര്യങ്ങള്‍ മാത്രം മതിയെന്ന് അറസ്റ്റിലായ നവാസ് ഷെരീഫിന്റെ മകള്‍ മറിയം
റാവല്‍പിണ്ടി ജയിലില്‍ തനിക്ക് സാധാരണ സൗകര്യങ്ങള്‍ മാത്രം മതിയെന്ന് അറസ്റ്റിലായ നവാസ് ഷെരീഫിന്റെ മകള്‍ മറിയം
ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു
ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു
തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തന ത്തിനിടെ ജീവന്‍ ബലി നല്‍കിയ സമന് ആദരമായി രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായേക്കും
തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തന ത്തിനിടെ ജീവന്‍ ബലി നല്‍കിയ സമന് ആദരമായി രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായേക്കും
എച്ച് 1 ബി വീസക്കാര്‍ക്ക് ഇരുട്ടടിയുമായി യുഎസ്; ഇനി നാട്ടിലേക്കുള്ള മടക്കം ഇമിഗ്രേഷന്‍ കോടതിയുടെ കനിവില്‍ മാത്രം
എച്ച് 1 ബി വീസക്കാര്‍ക്ക് ഇരുട്ടടിയുമായി യുഎസ്; ഇനി നാട്ടിലേക്കുള്ള മടക്കം ഇമിഗ്രേഷന്‍ കോടതിയുടെ കനിവില്‍ മാത്രം
വിദ്യാഭ്യാസത്തിനായി യുകെയിലെത്തുന്ന വിദ്യാര്‍ഥിനികളെ തിരികെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍; ഇന്ത്യയ്ക്ക് നാലാം സ്ഥാനം
വിദ്യാഭ്യാസത്തിനായി യുകെയിലെത്തുന്ന വിദ്യാര്‍ഥിനികളെ തിരികെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍; ഇന്ത്യയ്ക്ക് നാലാം സ്ഥാനം
അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും റാവല്‍പിണ്ടി ജയിലില്‍ ബി ക്ലാസ് സൗകര്യം; ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നിയും നല്‍കും
അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും റാവല്‍പിണ്ടി ജയിലില്‍ ബി ക്ലാസ് സൗകര്യം; ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നിയും നല്‍കും
എലിസബത്ത് രാജ്ഞിയെ 15 മിനിറ്റ് കാത്തുനിര്‍ത്തി; വണങ്ങിയില്ല; മുമ്പില്‍ നടന്നു; പതിവു തെറ്റിക്കാതെ ലണ്ടന്‍ സന്ദര്‍ശനവും വിവാദമാക്കി ട്രംപ്
എലിസബത്ത് രാജ്ഞിയെ 15 മിനിറ്റ് കാത്തുനിര്‍ത്തി; വണങ്ങിയില്ല; മുമ്പില്‍ നടന്നു; പതിവു തെറ്റിക്കാതെ ലണ്ടന്‍ സന്ദര്‍ശനവും വിവാദമാക്കി ട്രംപ്
More Stories..