1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2018

 

 

സ്വന്തം ലേഖകന്‍: യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്. ഹാര്‍വഡ് ബിസിനസ് സ്‌കൂളിലെ പ്രഫസറായ ഭരത് ആനന്ദ് ആണു പ്രോ വൈസ് ചാന്‍സലര്‍ പദവിക്കു തുല്യമായ, ഭരണതലത്തിലെ ഉന്നത പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബറിലാണ് ഭരത് ആനന്ദ് വൈസ് പ്രൊവസ്റ്റ് ആയി ചുമതലയേല്‍ക്കുക. ഓണ്‍ലൈന്‍ ഉള്‍പ്പെടെ പുതിയ പഠനസമ്പ്രദായങ്ങള്‍ നടപ്പാക്കുന്നതിന്റെ ചുമതലയുള്ള വൈസ് പ്രൊവസ്റ്റ് പദവിയാകും ഇദ്ദേഹം വഹിക്കുക.

ഹാര്‍വഡ് ബിസിനസ് സ്‌കൂളില്‍ ഡിജിറ്റല്‍ പഠനകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഭരത് ആനന്ദ് സീനിയര്‍ അസോഷ്യേറ്റ് ഡീന്‍, ഡിജിറ്റല്‍ പഠനവിഭാഗം ഫാക്കല്‍റ്റി ചെയര്‍ പദവികളും വഹിച്ചിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.