1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2018

സ്വന്തം ലേഖകന്‍: കാന്‍സറാണെന്ന് നുണ പറഞ്ഞ് 22 കോടി തട്ടി; ലണ്ടനില്‍ ഇന്ത്യന്‍ വംശജയ്ക്ക് നാലു വര്‍ഷം തടവ്. കാന്‍സറാണെന്ന് കള്ളം പറഞ്ഞ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിച്ച് 22 കോടിയിലധികം രൂപ തട്ടിയ ജാസ്മിന്‍ മിസ്ട്രി (36) ക്കാണ് യു.കെ കോടതി തടവ് ശിക്ഷ വിധിച്ചത്. ബ്രെയിന്‍ കാന്‍സറാണെന്ന് പറഞ്ഞാണ് ഇവര്‍ പണം തട്ടിയത്. 2013 ലാണ് കേസിനാസ്പദമായ സംഭവം.

ജാസ്മിന്‍ മിസ്ട്രി ഭര്‍ത്താവ് വിജയ് കറ്റേച്ചിയയോട് തനിക്ക് ക്യാന്‍സറാണെന്ന് പറഞ്ഞതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തെളിവായി ഡോക്ടര്‍ അയച്ച വാട്‌സാപ്പ് മെസേജ് കാണിക്കുകയും ചെയ്തു. എന്നാല്‍ ഈ മെസേജ് മറ്റൊരു സിം ഉപയോഗിച്ച് ജാസ്മിന്‍ തന്നെ അയച്ചതാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.

2014 അവസാനത്തില്‍ താന്‍ ബ്രെയിന്‍ കാന്‍സര്‍ രോഗിയാണെന്നും ആറ് മാസം മാത്രമെ ആയുസുള്ളുവെന്നും മുന്‍ ഭര്‍ത്താവിനെയും ജാസ്മിന്‍ അറിയിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകണമെന്ന് ഡോക്ടര്‍ പറഞ്ഞായുള്ള മറ്റൊരു വ്യാജ സന്ദേശവും ജാസ്മിന്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ചു. ഏകദേശം 4.56 കോടി രൂപ വേണമെന്നും ജാസ്മിന്‍ ധരിപ്പിച്ചു.

2015 മുതല്‍ 2017 വരെയുള്ള വര്‍ഷം വര്‍ഷംകൊണ്ട് ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി യുവതിയ്ക്ക് പണം നല്‍കി. ജാസ്മിന്‍ തന്റേതെന്ന പേരില്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ച ബ്രെയിന്‍ സ്‌കാനിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കണ്ടതോടെയാണ് കള്ളി വെളിച്ചതായത്. മുന്‍ ഭര്‍ത്താവിന്റെ ഡോക്ടറായ സുഹൃത്ത് ഈ സ്‌കാന്‍ ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തതാണെന്ന് കണ്ടുപിടിച്ചു.

ഇതേ സമയം ജാസ്മിന്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന സിം ഭര്‍ത്താവ് വിജയ് കണ്ടെത്തി. സംഭവം പിടിക്കപ്പെട്ടതോടെ താന്‍ കള്ളം പറയുകയാണെന്ന് ജാസ്മിന്‍ സമ്മതിച്ചു. തുടര്‍ന്ന് 2017 നവംബറില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബന്ധുക്കളായ 20 പേരുള്‍പ്പെടെ 28 പേര്‍ ഏതാണ് 22 കോടിയോളം രൂപ ജാസ്മിന് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.