1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. യ ഫാര്‍മസിസ്റ്റാറ്റിരുന്ന ജസീക പട്ടേലിനെ (34) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മിതേഷ് പട്ടേലി (36) നെ അറസ്റ്റ് ചെയ്തിരുന്നു. മിഡില്‍സ്ബറോയിലെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസീക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിനടുത്തായി ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുകയായിരുന്നു ജെസീക്ക.

മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് മിതേഷിനെ ജെസീക്ക പരിചയപ്പെടുന്നത്.ഇരുവരും ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് മിഡില്‍സ്ബറോയില്‍ ഫാര്‍മസി തുടങ്ങിയത്. എല്ലായ്‌പ്പോഴും വളരെ സന്തുഷ്ടരായി കാണപ്പെടാറുള്ള ഇരുവരും ഫാര്‍മസി തുടങ്ങിയതുമുതല്‍ ആ പ്രദേശത്തുകാരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.

ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്നയാളായിരുന്നു മിതേഷെന്നും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. ജെസീക്കയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ജെസീക്കയുടെ മൃതശരീരം കണ്ടെത്തിയ ഉടന്‍ ഫോറന്‍സിക് വിഭാഗമടക്കമുള്ളവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.