1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2016

സ്വന്തം ലേഖകന്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്റായി. രാഷ്ട്രപതിയുടെ ആറു ദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായിട്ടാണ് മുഖര്‍ജി ന്യൂസിലന്‍ഡില്‍ എത്തിയത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം.

ഓക്ലന്‍ഡില്‍ വിമാനമിറങ്ങിയ രാഷ്ട്രപതി മൂന്ന് ദിവസം ന്യുസിലന്‍ഡില്‍ ചിലവിടും. ഗവര്‍ണര്‍ ജനറല്‍ ജെറി മറ്റ്‌പെറെ, പ്രധാനമന്ത്രി ജോണ്‍ കെറി തുടങ്ങിയവരുമായി പ്രണാബ് മുഖര്‍ജി കൂടിക്കാഴ്ച നടത്തും. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി സഞ്ജീവ് ബലിയനും മൂന്ന് പാര്‍ലമെന്റ് പ്രതിനിധികളും പ്രണബ് മുഖര്‍ജിയെ അനുഗമിക്കുന്നുണ്ട്. പാപുവ ന്യൂഗിനിയ സന്ദര്‍ശിച്ചതിനു ശേഷമാണ് രാഷ്ട്രപതിയും സംഘവും ന്യുസിലന്‍ഡില്‍ എത്തിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ന്യുസിലന്‍ഡില്‍ എത്തുന്നത്. മുമ്പ് ന്യുസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കെറിയും ഗവര്‍ണര്‍ ജനറല്‍ ജെറി മറ്റ്‌പെറെയും ഓരോ തവണയും മുന്‍ ഗവര്‍ണര്‍ ജനറല്‍ സര്‍ ആനന്ദ് സത്യനാഥ് രണ്ട് തവണയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.