1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയിലെ ഏറ്റവും സത്യസന്ധനായ ഹൗസ് കീപ്പര്‍ വിരേഷ് നര്‍സിംഗ് കേലെയാണ് താരം. യാത്രക്കാരന്റെ വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടപ്പോള്‍ അത് കണ്ടെത്തി തിരിച്ചെത്തിക്കുക കൂടി ചെയ്തു ഈ റയില്‍വേ ജീവനക്കാരന്‍. അമ്പോരിഷ് റൗ ചൗദരി എന്നയാള്‍ക്കാണ് വിരേഷിന്റെ സത്യസന്ധത നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചത്.

മുംബൈയില്‍ ട്രെയിന്‍ യാത്രക്കിടെ മാക്ക്ബുക്ക് അടങ്ങിയ ബാഗ് അമ്പോരിഷിന് നഷ്ടപ്പെട്ടത്. പോലീസില്‍ പരാതി നല്‍കലും പ്രതീക്ഷയില്ലാത്ത കാത്തിരിപ്പുമായി ഇരിക്കവെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിരേഷ് നര്‍സിംഗ് കേലെ ചൗദരിയെ തേടിയെത്തി. പനവേലില്‍ ട്രെയിന്‍ വൃത്തിയാക്കുമ്പോഴാണ് ചൗദരിയുടെ ബാഗ് വിരേഷിന്റെ കൈയ്യിലെത്തിയത്.

ബാഗിലെ മാക്ക്ബുക്കില്‍ നിന്നും ഉടമയുടെ വിവരം മനസ്സിലാക്കിയ വിരേഷ് അമ്പോരിഷ് റൗചൗധരിയുടെ വീട് അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അമ്പോരിഷ് വിരേഷിന് പ്രത്യുപകരമായി കുറച്ചു പണം നല്‍കി. എന്നാല്‍ വിരേഷ് പണം സ്വീകരിച്ചില്ല. പകരം ഒരു കപ്പ് ചായ ചോദിച്ച് വാങ്ങി കുടിക്കുകയും ച്യെയ്തു.

ബാഗ് പോയെന്ന് കാണിച്ച് ചൗദരി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ട്രെയിനുകളെല്ലാം പരിശോധിച്ചെങ്കിലും ബാഗ് കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് അമ്പോരിഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വിരേഷാണ് താരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.