1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകാനുള്ള സാധ്യത തെളിയുന്നു. പതിമൂന്ന് ലക്ഷം തൊഴിലാളികള്‍ പണിയെടുക്കന്ന ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റയില്‍വെയിലെ സ്വകാര്യവത്കരണം വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടമാക്കുമെന്ന് ഉറപ്പാണ്.

ഏറ്റവും കൂടുതല്‍ സംവരണ വിഭാഗക്കാര്‍ ജോലിചെയുന്ന താഴ്ന്ന തട്ടിലുള്ള ജോലികളാണ് ആദ്യം നഷ്ടമാകുകയെന്നാണ് സൂചന. ഇന്ത്യയില്‍ റെയില്‍വെയുടെ സ്വകാര്യവത്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക റെയില്‍വെയിലെ തൂപ്പുകാര്‍ മുതല്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഉന്നത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത നിയമനങ്ങള്‍ അധികവും ഈ മേഖലയില്‍ ആണ് നടക്കുന്നത്. മത്രമല്ല സംവരണത്തിന്റെ ആനുകൂല്യം ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ ലഭ്യമാകുന്നതും ഈ മേഖലയില്‍ തന്നെ. ആളുകളടെ എണ്ണം കുറച്ച് ജോലി ചെയ്യിപ്പിക്കുകയെന്നതാവും താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ നേരിടാനിരിക്കുന്ന മറ്റൊരു വെല്ലുവിളി.

നിലവില്‍ തൊഴിലാളികളുടെ അധ്വാനം പോരെന്ന കാരണം പറഞ്ഞ് പല ഡിവഷനുകളില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.