1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം. കേന്ദ്ര റയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഒരു ട്രെയിന്‍ യാത്രക്കാരിയുടെ സഹായത്തിനെത്തിയത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലൂടെ ഒരു ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു യുവതി.

അടുത്തിരിക്കുന്ന ആള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ റെയില്‍വേ മന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടു. യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞൊടിയിടയില്‍ സഹായമെത്തി.

ട്രെയിന്‍ നമ്പര്‍ 10830 ലായിരുന്നു സംഭവം നടന്നത്. വൈകുന്നേരം 6.59നാണ് കേന്ദ്ര റെയില്‍വേ മന്ത്രി, എന്നെ സഹായിക്കണം എന്ന് പറഞ്ഞ് ഇവര്‍ ട്വീറ്റ് ചെയ്തത്. റെയില്‍വേ ഉദ്യോഗസ്ഥനായ വേദ് പ്രകാശ് ട്വീറ്റ് കാണുകയും യുവതിയെ ബന്ധപ്പെടുകയുമായിരുന്നു.

യുവതിയെ ശല്യപ്പെടുത്തിയ ആളുടെ കയ്യില്‍ കൃത്യമായ ടിക്കറ്റ് ഉണ്ടായിരുന്നതിനാല്‍ ഇയാളെ മറ്റൊരു കോച്ചിലേക്ക് മാറ്റി യാത്ര തുടര്‍ന്നതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.