1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷ സന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് റെസ്‌റ്റോറന്റ് അടിച്ചു തകര്‍ത്തത്. ന്യൂ മെക്‌സിക്കോയിലെ സാന്റ് ഫെ സിറ്റിയിൽ സിഖ് വംശജന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ അതിക്രമിച്ച് കടന്ന് വിദ്വേഷ സന്ദേശങ്ങള്‍ ചുമരുകളില്‍ എഴുതിവെച്ച ശേഷമാണ് അക്രമം നടത്തിയത്.

“വൈറ്റ് പവര്‍, ട്രംപ് 2020, ഗോ ഹോം,” എന്നായിരുന്നു ചുവരുകളില്‍ എഴുതി വെച്ചത്. ചില വാക്യങ്ങളില്‍ അക്രമ ഭീഷണികളും അവഹേളിക്കുന്ന വംശീയ അധിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ആരംഭിച്ചതോടെ പ്രദേശത്ത് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊന്നതിന് പിന്നാലെ വംശീയ വിദ്വേഷത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം ക്രൂരമായ ആക്രമണമാണ് അഴിച്ചു വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.