1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനുവേണ്ടിയുള്ള ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തിന് ഒരു നൂറ്റാണ്ട്. ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കിക്കെതിരെ ബ്രിട്ടനുവേണ്ടിയാണ് ബഗ്ദാദിലെ കൂത് അല്‍അമാറ പട്ടണത്തില്‍ ഇന്ത്യന്‍ സേന പൊരുതി മരിച്ചത്. 1916 ഏപ്രില്‍ 29 നു നടന്ന പോരാട്ടത്തില്‍ ഒട്ടോമന്‍ സൈന്യം ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.

13,000 ത്തിലേറെ ബ്രിട്ടീഷ് സൈനികര്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തടവുപുള്ളികളായി മാറി. അഞ്ചു മാസത്തോളം അവര്‍ തടവില്‍ കഴിഞ്ഞു.
സൈനിക മേധാവി മേജര്‍ ജനറല്‍ ചാള്‍സ് ടൗണ്‍ഷെന്റിന്റെ കീഴിലുള്ള നൂറു കണക്കിന് ഇന്ത്യന്‍ സൈനികര്‍ വീടുകളിലേക്ക് മടങ്ങാനാവാതെ തടവിലായി.

നവംബര്‍ 14 നായിരുന്നു ബ്രിട്ടന്‍ ഉസ്മാനിയ ഭരണകൂടത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സൈന്യത്തിലെ ആറാം ഡിവിഷന്‍ ഒട്ടോമന്‍ സൈന്യത്തിനു മുന്നില്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ഡിസംബര്‍ മൂന്നിന് ബ്രിട്ടീഷ് സൈന്യം കൂത് അല്‍അമാറയില്‍ നിലയുറപ്പിച്ചു. ഡിസംബര്‍ ഏഴിന് ഒട്ടോമന്‍ സൈന്യം കൂത് വളഞ്ഞ് ആക്രമണം തുടങ്ങി.

ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുദ്ധതന്ത്രം മാറ്റിയ ഒട്ടോമന്‍ സൈന്യം ബ്രിട്ടീഷ് സൈനികരെ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ തുടങ്ങി. ശത്രുക്കളുടെ വെടിയുണ്ടകള്‍ മാത്രമല്ല, പട്ടിണിയും സൈനികരുടെ മരണത്തിന് കാരണമായി. 1916 ജനുവരിയോടുകൂടി സൈനികര്‍ക്കനുവദിച്ച ഭക്ഷണം കഴിഞ്ഞിരുന്നു.

വിശന്നുവലഞ്ഞവര്‍ക്ക് കഴുതകളെയും കുതിരകളെയും കൊന്ന് ഇറച്ചി പാക്ക് ചെയ്ത് അയച്ചു. എന്നാല്‍, ഇന്ത്യന്‍ സൈനികര്‍ അത് തൊടാന്‍പോലും വിസമ്മതിച്ചു. അവരുടെ കൂട്ടത്തില്‍ ഹിന്ദു, മുസ്ലിം, സിഖ് മതവിഭാഗങ്ങളില്‍ പെട്ടവരുണ്ടായിരുന്നു. ചിലര്‍ ദുരിതത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആത്മഹത്യക്കും ശ്രമിച്ചു.

1916 ഏപ്രില്‍ വരെ ബ്രിട്ടീഷ്ഒട്ടോമന്‍ പോരാട്ടം തുടര്‍ന്നു. ബ്രിട്ടീഷ് സൈന്യം ചരിത്രത്തിലാദ്യമായി വ്യോമമാര്‍ഗം പോരാട്ടം തുടങ്ങി. അതിനിടെ ബ്രിട്ടീഷുകാര്‍ ഒട്ടോമന്‍ സൈന്യവുമായി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഏപ്രില്‍ 29ന് ബ്രിട്ടീഷ് സൈന്യം ഔദ്യോഗികമായി കീഴടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.