1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: ലണ്ടനില്‍ ലഞ്ച് ബോക്‌സിലെ സാന്‍ഡ് വിച്ചിനുള്ളില്‍ ചീസ് വച്ച സഹപാഠിയുടെ വികൃതി ഇന്ത്യക്കാരനായ 13 കാരന്റെ ജീവനെടുത്തു. സാന്‍ഡ് വിച്ചില്‍ കൂട്ടുകാരന്‍ രഹസ്യമായി തിരുകിവച്ച പാല്‍ക്കട്ടി(ചീസ്) അറിയാതെ കഴിച്ച ഇന്ത്യന്‍ വംശജനായ സ്‌കൂള്‍ വിദ്യാര്‍ഥി കരന്‍ബീര്‍ കീമാ(13) മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ സ്‌കൂളിലാണു സംഭവം. സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു.

കരന്‍ എന്നു വിളിക്കുന്ന കരന്‍ബീറിനു പാല്‍ ഉത്പന്നങ്ങളോട് അലര്‍ജിയുള്ളതിനാല്‍ അത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിച്ചിരുന്നില്ല. തന്റെ ലഞ്ച് ബോക്‌സിലെ സാന്‍ഡ്‌വിച്ചില്‍ സഹപാഠി ചീസ് ഒളിപ്പിച്ചത് അറിയാതെ സാന്‍ഡ് വിച്ച് കഴിച്ച കരന്‍ ഭക്ഷണം അകത്തുചെന്നയുടന്‍ അസ്വസ്ഥത തോന്നി സ്‌കൂള്‍ അധികൃതരെ സമീപിക്കുകയായിരുന്നു. അവര്‍ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ കരന്‍ കഴിഞ്ഞ ഞാ!യറാഴ്ച മരിച്ചു.

മരണസമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും കിടക്കയ്ക്കരികിലുണ്ടായിരുന്നു. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന കരന്റെ ജീവിതം തല്ലിക്കെടുത്തിയ സംഭവം തന്നെ തകര്‍ത്തുകളഞ്ഞെന്നു പിതാവ് അമര്‍ജീത് പറഞ്ഞു. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണം. ഇനി ഒരു കുടുംബത്തിനും ഇത്തരം ദുരന്തം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. അലര്‍ജി ബാധയാണെന്ന് അറിഞ്ഞയുടന്‍ കരനു തങ്ങള്‍ മരുന്നു നല്‍കിയെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും വില്യം പെര്‍കിന്‍ ഹൈ ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂളിന്റെ പ്രധാനാധ്യാപിക ആലീസ് ഹഡ്‌സണ്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.