1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം കൂടി ഫ്രാന്‍സിലെ താമസം തുടരാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് പുതിയ മാറ്റം.

ഉടമ്പടി പ്രകാരം പഠനകാലാവധി അവസാനിച്ച് 24 മാസങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ താമസം തുടരാം. അതുപോലെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പഠനത്തിനായി വരുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പഠന കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷം ഇന്ത്യയില്‍ തങ്ങാം.

ഉടമ്പടി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ഇരുന്നൂറ്റിയമ്പത് ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ട് മാസത്തേക്ക് വിസാ കാലാവധി പുതുക്കി നല്‍കും. തുടര്‍ന്ന് കാലാവധി അവസാനിക്കുന്നതിനു മുമ്പ് സെക്കന്റ് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കും.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ പുതുക്കുക കാര്യത്തില്‍ ഫ്രാന്‍സും ഇതേ രീതി പിന്തുടരും. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിദ്യാര്‍ത്ഥി കൈമാറ്റത്തില്‍ വന്‍ മുന്നേറ്റത്തിനു കാരണമാകുന്ന തീരുമാനത്തില്‍ നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളണ്ടും സംതൃപ്തി പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.