1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സ്വന്തം ലേഖകന്‍: ദി ഓസ്‌ട്രേലിയന്‍ പത്രം ചോര്‍ത്തിയ ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഓസ്‌ട്രേലിയന്‍ കോടതി. മുങ്ങിക്കപ്പല്‍ നിര്‍മാതാക്കളായ ഡിസിഎന്‍എസ് നല്‍കിയ ഹര്‍ജിയില്‍ ന്യൂ സൗത്ത വെയ്ല്‍സ് കോടതിയാണ് കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പത്രത്തെ താല്‍ക്കാലികമായി വിലക്കിയത്.

ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കൂടുതല്‍ വിവരം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിവരങ്ങള്‍ ഗൗരവമേറിയതാണെന്നും പുറത്തു വിടുന്നത് കമ്പനിക്ക് കനത്ത തിരിച്ചടിയായി മാറുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ നിലവിലില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.

പത്രം പുറത്തുവിട്ട വാര്‍ത്തകളില്‍ ആയുധ വിന്യാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നും എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബാക്കി കാര്യം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നാവിക സേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിഎന്‍എസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.