1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദ്യമായി സിനിമാ രംഗത്തെ സ്ത്രീകള്‍ക്കായി ഒരു സംഘടന കേരളത്തില്‍, തലപ്പത്ത് മഞ്ജുവും റീമയും ബീന പോളും അഞ്ജലി മേനോനും. ‘വിമണ്‍ കലക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്ക്കു വേണ്ടി മഞ്ജു വാരിയര്‍, ബീന പോള്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, വിധു വിന്‍സന്റ് തുടങ്ങിയവരും മറ്റംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തി.

നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെയും ഭാഗമാകാം. സിനിമയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞു പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശമെന്ന് നേതൃത്വം അറിയിച്ചു. അതേസമയം, മലയാളത്തിലെ മറ്റു സംഘടനകള്‍ക്ക് ഒരു ബദല്‍ അല്ല ഈ സംഘടനയെന്നും നേതൃത്വം വ്യക്തമാക്കുന്നു.

അമ്മ, ഫെഫ്ക, മാക്ട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം. കൊച്ചിയില്‍ നടിയ്ക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സ്ത്രീകളുടെ സംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന് വന്നത്. സിനിമയിലും അനുബന്ധ മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്ന് നേരത്തെ ഇവര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കമ്മറ്റിയെ നിയോഗിക്കുമെന്നും കമ്മറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതിനിധികളോട് പറഞ്ഞു. സംഘടനയെ പ്രതിനിധീകരിച്ച് ബീന പോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദീ ദാമോദരന്‍, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍, സയനോര തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.