1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന. ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് പ്രവേശനം അനുവദിക്കാത്ത വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി ചൈനയുടെ വക്താവ് ആരോപിച്ചു.

ദക്ഷിണ ചൈന കടലിലെ തര്‍ക്ക വിഷയത്തില്‍ അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും ചൈന തുറന്നടിച്ചു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്കു പ്രവേശനം നല്‍കാതിരിക്കുന്നതിന് ഒരു രാജ്യം ഉത്തരവാദി ആണെന്നും അതിനു കണക്കു പറയേണ്ടി വരുമെന്നും ചൈനയുടെ പേര് പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം അമേരിക്ക വിമര്‍ശിച്ചിരുന്നു.

ദക്ഷിണ ചൈന കടലില്‍ ചൈന കാണിക്കുന്നത് തികഞ്ഞ ഭ്രാന്താണെന്നും അമേരിക്കന്‍ പൊളിറ്റിക്കല്‍ അഫേഴ്‌സ് അണ്ടര്‍ സെക്രട്ടറി തോമസ് ഷാന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന നിരുത്തരവാദപരമാണെന്നും മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കരുതെന്നും ചൈന വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.