1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2016

സ്വന്തം ലേഖകന്‍: സെക്‌സില്ല, എരിവും പുളിയുമില്ല, ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള വ്യക്തി. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സ്വാമി ശിവാനന്ദയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ലൈംഗിക ബന്ധം ഇല്ലാത്തതും സ്‌പൈസി ആയ ആഹാരം ഒഴിവാക്കുന്നതും ദിവസവും യോഗ ചെയ്യുന്നതുമാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് 120 വയസുള്ള അദ്ദേഹം പറഞ്ഞു.

ശിവാനന്ദയുടെ പാസ്‌പോര്‍ട്ട് പ്രകാരം 1896 ഓഗസ്റ്റ് 8ന് ആണ് അദ്ദേഹത്തിന്റെ ജനനത്തീയതി. ഇത് ശരിയാണെങ്കില്‍ മൂന്ന് നൂറ്റാണ്ടില്‍ ജീവിച്ചിരിക്കാനുള്ള അപൂര്‍വ ഭാഗ്യമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഈ പ്രായത്തിലും മണിക്കൂറുകളോളം യോഗ ചെയ്യാനും മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും അദ്ദേഹത്തിന് ശാരീരിക ക്ഷീണമില്ല. ലോക മുത്തശന്‍ എന്ന വിശേഷണത്തിന് താന്‍ അര്‍ഹനാണെന്ന് ശിവാനന്ദ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഗിന്നസ് ബുക്ക് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ജപ്പാന്‍കാരനായ ജിറോമോണ്‍ കിമുറ എന്ന 116 കാരന്റെ പേരിലാണ് നിലവില്‍ ലോക മുത്തശന്‍ എന്ന ഗിന്നസ് റെക്കോഡ്. ഒരു ക്ഷേത്രത്തിലെ രജിസ്റ്ററില്‍ നിന്നുമാണ് ശിവാനന്ദയുടെ പ്രായം പാസ്‌പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചത്. വാരണാസിയിലാണ് ശിവാനന്ദ ജനിച്ച് വളര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.