1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും സൂപ്പര്‍ താരം വിദ്യാ ബാലനും ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരില്‍ ഒരാളായ, ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനായി കൈകോര്‍ക്കുന്നു.

സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വിദ്യ ബാലന്റെ വെബ് സീരിസ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ് ഇതോടെ അരങ്ങേറുന്നത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു.

‘ഞാനൊരു വെബ് സീരിസ് ചെയ്യുകായണ്. എന്റെ അരങ്ങേറ്റമാണ്. റോണി സ്‌ക്രൂവാലയായിരിക്കും നിര്‍മ്മിക്കുക. ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. വെബ് സീരിസിന് ഒരുപാട് സമയം വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു വിദ്യ പറഞ്ഞത്. ഗണിത ശാസ്ത്രജ്ഞ ശകുന്താളാദേലിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് വിദ്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല