1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം. 11 വിദ്യാര്‍ഥികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത മഴയായിരുന്നു.

കനത്ത മഴയെ തുടര്‍ന്നു ഇന്തോനേഷ്യയിലെ സുമാത്രയിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവസമയം 20 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ വടക്കന്‍ സുമാത്രയിലെ സിബോള്‍ഗാ നഗരത്തിലുണ്ടായ അതിശക്തമായ മണ്ണിടിച്ചില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.

പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുന്നില്ല. പല പ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സെപ്റ്റംബര്‍ 28 മുതല്‍ പ്രകൃതിദുരന്തങ്ങള്‍ തുടരുന്ന ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.