TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2018

സ്വന്തം ലേഖകന്‍: പതിമൂന്നാം വയസുമുതല്‍ യുവതിയെ ലൈംഗിക അടിമയാക്കി ഗുഹയിലടച്ച 83 കാരന്‍ ഇന്തോനേഷ്യന്‍ മന്ത്രവാദി പിടിയില്‍. പതിനഞ്ച് വര്‍ഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു മന്ത്രവാദി. ഇയാളുടെ വീടിനു സമീപമുള്ള ഗുഹയില്‍ നിന്നു യുവതിയെ കണ്ടെത്തിയതോടെയാണു സംഭവം പുറത്തായത്.

13 ആം വയസില്‍ ചികില്‍സയ്ക്കു വേണ്ടിയാണ് വ്യാജവൈദ്യന്‍ കൂടിയായ മന്ത്രവാദിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ എത്തിച്ചത്. ഇയാളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ അവിടെ നിര്‍ത്തി മാതാപിതാക്കള്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

അന്വേഷിച്ചപ്പോള്‍, പെണ്‍കുട്ടി ജോലി അന്വേഷിച്ച് ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കു പോയെന്ന മറുപടിയാണ് മന്ത്രവാദിയില്‍ നിന്നു മാതാപിതാക്കള്‍ക്കു ലഭിച്ചത്. പിന്നീടു കഴിഞ്ഞ 15 വര്‍ഷമായി മാതാപിതാക്കള്‍ക്കു പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പെണ്‍കുട്ടി ഗുഹയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.

അംറിന്‍ എന്ന ആണ്‍കുട്ടിയുടെ ആത്മാവ് തന്റെ ശരീരത്തിലുണ്ടെന്നും അത് പെണ്‍കുട്ടിയുടെ കാമുകനാണെന്നു വിശ്വസിപ്പിക്കുകയും ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പല തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും മരുന്നുകള്‍ നല്‍കി മന്ത്രവാദി അതു അലസിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ മന്ത്രവാദിക്ക് 15 വര്‍ഷം തടവുശിക്ഷ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘2022 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ല; അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി,’ നിലപാട് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസാ മേയ്

മെംഗിന്റെ അറസ്റ്റിന് പ്രതികാരം; രണ്ടു കാനഡക്കാരെ അറസ്റ്റ് ചെയ്ത് ചൈനീസ് അധികൃതര്‍; ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു

അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; 2017ല്‍ മാത്രം കൊല്ലപ്പെട്ടത് 40,000 ത്തോളം പേര്‍

ശ്രീലങ്ക പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; സിരിസേനയ്ക്ക് തിരിച്ചടി

വംശീയതാ ആരോപണം; ഘാന സര്‍വകലാശാലയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു

ഹൃദയം എടുക്കാന്‍ മറന്നു! അമേരിക്കയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ഹര്‍ത്താലിനെ പൂട്ടി ‘ഒടിയന്‍’ അവതരിച്ചു; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ വന്‍ജനത്തിരക്ക്; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍

സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്ന് ബിജെപി ഹര്‍ത്താല്‍; അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി; മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് പോലീസ്; സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താലിനെതിരെ ജനരോഷം ഇരമ്പുന്നു

മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടും മുഖ്യമന്ത്രി പദത്തിലേക്ക്; തീരുമാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം

More Stories..