TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

സ്വന്തം ലേഖകന്‍: വേദന മറന്ന് കാമറ നോക്കി ചിരിക്കുന്ന പെണ്‍കുട്ടി, സിറിയയില്‍ നിന്ന് വീണ്ടും നെഞ്ചുപൊള്ളിക്കുന്ന കാഴ്ച, സമാധാനത്തിനായി ജനീവയില്‍ റഷ്യ, യുഎന്‍ നിര്‍ണായക യോഗം. കഴിഞ്ഞ ദിവസം സിറിയയിലെ ആലപ്പോയില്‍ അഭയാര്‍ത്ഥി ബസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി ക്യാമറയ്ക്കു നേരെ നോക്കി ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നോവു പടര്‍ത്തുന്നത്.

തലയില്‍ സാരമായുള്ള മുറിവ് കെട്ടിവെച്ചിരിക്കുകയാണ്. മുഖത്തേറ്റ മുറിവ് ബാന്‍ഡേജുകൊണ്ട് മറച്ചിരിക്കുന്നു. മനസും ശരീരവും ഒരു പോലെ വേദനിക്കുമ്പോള്‍ അവര്‍ തനിക്ക് നേരെ നീണ്ട ക്യാമറയെ നോക്കി ചിരിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവിട്ട സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 120 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അധികവും കുട്ടികളാണ്.

സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനു യുഎന്‍ മധ്യസ്ഥന്‍ തിങ്കളാഴ്ച റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി ഗെന്നഡി ഗാറ്റ്‌ലിയോവുമായി ചര്‍ച്ച നടത്തും. ജനീവയിലാണു ചര്‍ച്ച. നേരത്തെ നിശ്ചയിച്ചിരുന്ന ത്രികക്ഷിചര്‍ച്ച മാറ്റിവച്ചതായി യുഎന്‍ മധ്യസ്ഥന്‍ സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. ത്രികക്ഷിചര്‍ച്ച ഇപ്പോള്‍ പരിഗണനയിലില്ല. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ദൂതന്‍ എന്തുകൊണ്ട് ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി എന്ന ചോദ്യത്തിന് അവരോടു ചോദിക്കണമെന്നായിരുന്നു മറുപടി.

സിറിയന്‍ ഭരണകൂടത്തെയാണു റഷ്യ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷത്തെ യുഎസും. സിറിയന്‍ പ്രശ്‌നത്തിലെ നിലപാട് സംബന്ധിച്ചു കൂടുതല്‍ വ്യക്തത വേണമെന്നു യുഎസിനോടു നേരത്തെ യുഎന്‍ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് നിലപാടെന്ന് അടുത്തിടെ യുഎസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. സിറിയന്‍ വിമതരുമായി നടക്കുന്ന ആറാംഘട്ട ചര്‍ച്ച തുടങ്ങാനുള്ള ആഗ്രഹവും മിസ്തുര പ്രകടിപ്പിച്ചു. ഈ ചര്‍ച്ചകളെല്ലാം ഫലംകാണാതെ പോവുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുഎസില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം സ്‌കൂളില്‍ പോയ ആദ്യ ദിവസം തന്നെ 13 കാരന് ദാരുണാന്ത്യം
യുഎസില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം സ്‌കൂളില്‍ പോയ ആദ്യ ദിവസം തന്നെ 13 കാരന് ദാരുണാന്ത്യം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു
യുകെയില്‍ സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍
യുകെയില്‍ സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍
‘ഓ! ഇതൊക്കെ എന്ത്!’ കണ്ണട വക്കാതെ ഗ്രഹണ സൂര്യനെ തുറിച്ചു നോക്കി ട്രംപ്
‘ഓ! ഇതൊക്കെ എന്ത്!’ കണ്ണട വക്കാതെ ഗ്രഹണ സൂര്യനെ തുറിച്ചു നോക്കി ട്രംപ്
മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്
മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്
ബാഴ്‌സലോണ ആക്രമണം, നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി, കൂടുതല്‍ ഭീകരര്‍ക്കായി വലവിരിച്ച് സ്പാനിഷ് പോലീസ്
ബാഴ്‌സലോണ ആക്രമണം, നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി, കൂടുതല്‍ ഭീകരര്‍ക്കായി വലവിരിച്ച് സ്പാനിഷ് പോലീസ്
സൗദിയിലെ തെരുവില്‍ നൃത്തം ചെയ്ത 14 വയസുകാരന്‍ അറസ്റ്റില്‍
സൗദിയിലെ തെരുവില്‍ നൃത്തം ചെയ്ത 14 വയസുകാരന്‍ അറസ്റ്റില്‍
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ, രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടും യുഎസിന്റെ അഫ്ഗാന്‍ നയത്തെ പിന്താങ്ങി പാകിസ്താന്‍
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ, രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടും യുഎസിന്റെ അഫ്ഗാന്‍ നയത്തെ പിന്താങ്ങി പാകിസ്താന്‍
രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി
രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി
More Stories..