1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

പ്രത്യേക ലേഖകന്‍

ഇന്നസെന്റിനെയും കൂട്ടരെയും പങ്കെടുപ്പിച്ച് സ്റ്റേജ് ഷോ നടത്തുമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയവര്‍ ഇപ്പോള്‍ യു കെയില്‍ നടക്കുന്ന ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നതായി ആരോപണം.ഇന്നസെന്റ് ഷോയുടെ പേരില്‍ ടിക്കറ്റ് നല്‍കി പിരിച്ച ലക്ഷക്കണക്കിന്‌ പൌണ്ട് തിരികെ നല്‍കാത്തവരാണ് ഇപ്പോള്‍ മറ്റൊരു ഷോയെ പുകഴ്ത്തി രംഗത്തിറങ്ങിയിരിക്കുന്നത്.ഇന്നസെന്റ് ,നാദിര്‍ഷ ,സുരാജ് ,ഭാവന, റിമി ടോമി എന്നിവര്‍ അടങ്ങുന്ന താരനിര മിനിമം ഗാരണ്ടി നല്‍കുമെന്ന് ഏവര്‍ക്കും അറിയാമെന്നിരിക്കെയാണ് ഈ ഷോയുടെ പേരില്‍ ദിവസം രണ്ടും മൂന്നും വാര്‍ത്തകള്‍ നല്‍കി ശ്രദ്ധ തിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

ഇതിനകം മൂന്നു സ്റ്റേജുകള്‍ പൂര്‍ത്തിയാക്കിയ ദിലീപ് ഷോയെക്കുറിച്ച് ശരാശരി എന്ന അഭിപ്രായമാണ് ഷോ കണ്ടവര്‍ പറയുന്നത്.അതേസമയം പുത്തന്‍ നമ്പരുകള്‍ കാര്യമായൊന്നും ഇല്ലെന്ന പരാതിയും ചിലര്‍ക്കുണ്ട്.പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നാണ് ന്യൂകാസില്‍ ഷോ കണ്ട ഒരു വ്യക്തി NRI മലയാളിയെ അറിയിച്ചത്.ഷോ നടക്കുന്ന സ്റ്റെജുകളിലെ ഭൂരിപക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റു പോയിരിക്കെ അമിത വാര്‍ത്താ പ്രാധാന്യം ഷോയ്ക്ക് നല്‍കുന്നതിനെക്കുറിച്ച് ഒരു വായനക്കാരന്‍ തന്നെയാണ് NRI മലയാളിയോട് സംശയം പ്രകടിപ്പിച്ചത്.ഇതിനെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഷോ നടത്തിപ്പുകാരന് ഈ അമിത വാര്‍ത്തകളുടെ പിന്നില്‍ പങ്കില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇതോടെയാണ് ഇന്നസെന്റ് ഷോയുടെ പേരില്‍ പിരിച്ച പണം തിരികെ കൊടുക്കാത്ത വാര്‍ത്ത ഒതുക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന ദിലീപ് ഷോയ്ക്ക് അമിത പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമായത്.ഇന്നസെന്റ് ഷോ യുടെ മീഡിയ പങ്കാളി ആയിരുന്ന മാധ്യമമാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്.ദിലീപ് ഷോയെക്കുറിച്ച് വാര്‍ത്ത നല്‍കുന്നതിനു ഈ മാധ്യമത്തിന്റെ എഡിറ്റര്‍ വന്‍തുക വാങ്ങുകയും വാര്‍ത്ത ആദ്യം തന്‍റെ മാധ്യമത്തിനു നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നസെന്റ് ഷോ ക്യാന്‍സല്‍ ചെയ്തതോടെ പണം കിട്ടാനുള്ളവരുടെ ശ്രദ്ധ മാറ്റുവാന്‍ താരതമ്യേന വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ദിലീപ് ഷോയ്ക്ക് അമിത പ്രാധാന്യം നല്‍കുകയാണ്.

സംഘാടകരുടെ പണത്തോടുള്ള ആര്‍ത്തിയും കടും പിടുത്തവും ആണ് ഇന്നസെന്‍റ് ഷോ ക്യാന്‍സല്‍ ചെയ്യുന്നതിലേക്ക് എത്തിച്ചത് .തുടക്കത്തില്‍ ആറു സ്റ്റേജുകള്‍ എന്ന നിലയിലാണ് ഇന്നസെന്റിനും സംഘത്തിനും പ്രതിഫലം നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഒടുവില്‍ ആദ്യം പറഞ്ഞതില്‍ നിന്നും ഇരട്ടിയോളം (11 ) സ്റ്റേജുകള്‍ സംഘാടകര്‍ ബുക്ക് ചെയ്തു.ഇതറിഞ്ഞ ഇന്നസെന്റും സംഘവും കൂടുതല്‍ പ്രതിഫലം വേണമെന്ന ന്യായമായ ആവശ്യം ഉന്നയിക്കുകയായിരുന്നു.പരിപാടി നടത്തി പണം കിട്ടാത്ത മുന്‍ അനുഭവം ഉണ്ടായിരുന്നതിനാല്‍ പണം മുന്‍കൂറായി വേണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ സംഘാടകര്‍ ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്നാണ്‌ യു കെയിലേക്ക് പോകേണ്ടാതില്ലെന്നു ഇന്നസെന്റും സംഘവും തീരുമാനിച്ചത്.

പെയിഡ് ന്യൂസ് അടക്കമുള്ള ചിലവുകള്‍ പ്രതീക്ഷിച്ചതില്‍ കൂടുതലായതിനാല്‍ ആണ് ഇന്നസെന്‍റ് ഷോ സംഘാടകര്‍ക്ക് കൂടുതല്‍ സ്റ്റേജുകള്‍ നല്‍കേണ്ടി വന്നത്..യു കെയിലെ ഒരു മാധ്യമത്തില്‍ (nri മലയാളി അല്ല ) സ്റ്റേജ് ഷോ സംബന്ധിച്ച വാര്‍ത്ത കൊടുക്കുന്നതിനും ഷോയ്ക്ക് എതിരായി എഴുതാതിരിക്കാനും ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ കേരളത്തിലുള്ള എഡിറ്റര്‍ക്ക് (ഇപ്പോള്‍ യു കെയില്‍ ഉള്ള ) ആയിരക്കണക്കിന് പൌണ്ട് കൊടുക്കേണ്ടി വന്നിരുന്നു.കൂടാതെ ഷോ സംബന്ധിച്ച വാര്‍ത്തകള്‍ തങ്ങള്‍ക്കു മാത്രം ആദ്യം നല്‍കണമെന്ന നിബന്ധനയും ഇയാള്‍ മുന്നോട്ടു വെച്ചിരുന്നു.ഇത്തരത്തില്‍ ബ്ലാക്ക് മെയിലിംഗ് പത്രപ്രവര്‍ത്തകര്‍ക്കായി പണം ചിലവാക്കേണ്ടി വന്നതും പ്രതീക്ഷിച്ച സ്പോണ്സര്‍മാരെ ലഭിക്കാത്തതും കൂടുതല്‍ സ്റ്റേജുകള്‍ നല്‍കാന്‍ സംഘാടകരെ നിര്‍ബന്ധിതരാക്കി.കൂടുതല്‍ വേദികള്‍ കിട്ടുന്നതിനായി സ്കോട്ട്ലാന്‍ഡില്‍ ഷോ നടക്കുന്നതിന്റെ തൊട്ടടുത്ത ദിവസം നാനൂറോളം മൈല്‍ അകലെ പോര്‍ട്സ് മൌത്തിലും അതിനടുത്ത ദിവസം ന്യൂ കാസിലിലും സ്റ്റേജ് ബുക്ക് ചെയ്തിരുന്നു.തികച്ചും അപ്രായോഗികമായ ഈ നടപടികള്‍ മൂലമാണ് ഷോ ക്യാന്‍സല്‍ ചെയ്തതും യു കെ മലയാളികള്‍ക്ക് ഒരു മില്യന്‍ പൌണ്ടോളം നഷ്ട്ടപ്പെട്ടതും..

ഇന്നസെന്‍റ് ഷോയുടെ ടിക്കറ്റ്‌ വാങ്ങിയവര്‍ക്ക്‌ പണം തിരികെ കൊടുക്കാന്‍ മുന്‍കൈയെടുക്കുമെന്നു പറഞ്ഞ മേല്‍പ്പറഞ്ഞ മാധ്യമം ഇപ്പോള്‍ വാ മൂടിയ മട്ടിലാണ്.ശ്രദ്ധ തിരിക്കാന്‍ ദിലീപ്‌ ഷോയെ കൂട്ടുപിടിക്കുകയാണ്..പണം വാങ്ങി വാര്‍ത്ത നല്‍കുകയും പിന്നീട് കൈകഴുകുകയും ചെയ്യുന്ന ഈ മാധ്യമ ശിഖണ്ഡികളുടെ കുബുദ്ധി തിരിച്ചറിയുവാനുള്ള വിവേകം യു കെ മലയാളികള്‍ക്കുണ്ട്.ഒപ്പം എക്കാലത്തെയും മികച്ച ഹാസ്യ ജോഡികളായ ദിലീപിനും നാദിര്‍ഷായ്ക്കുമോപ്പം സുരാജും റിമിയും ഭാവനയും ചേരുമ്പോള്‍ എന്തെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷയും മലയാളികള്‍ക്കുണ്ട്.അതിന് സ്വന്തം തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി വാര്‍ത്തകള്‍ എഴുതി പേജുകള്‍ നിറച്ച് ശ്രദ്ധ തിരിക്കുന്ന ഒരു മൂന്നാം കിട പത്രക്കാരന്റെയും ഉപദേശം ആവശ്യമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.