1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2019

സ്വന്തം ലേഖകന്‍: ‘യുഎഇയില്‍ ഇനി കൈവിട്ട വാക്ക് പണി തരും,’ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും. ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 , 374 (1), 20 എന്നിവയുടെ അടിസ്ഥാനത്തിലാണ് അപമാനക്കേസിന് ശിക്ഷ.

അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കേസാണ് അപമാനക്കേസുകള്‍ക്ക് കീഴില്‍ വരുന്നത്. അപമാനകരമായ വാക്കുകള്‍ വിളിച്ചെന്ന പരാതിയുമായി നിരന്തരംകോടതിയില്‍ കേസുകള്‍ എത്തുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമം നടപ്പില്‍ വരുത്തിയിരിക്കുന്നത്.

ഇതിനു മുമ്പ് വിവാഹം ചെയ്യാനിരുന്ന വ്യക്തി വാട്ട്‌സ്ആപ്പിലൂടെ ഇഡിയറ്റ് എന്ന വിളിച്ചതിന് യുവതി പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു, ഇതോടൊപ്പം വിഡ്ഢി തുടങ്ങിയ വാക്കുകള്‍ വിളിച്ചതിനുളള കേസുകള്‍ ഇപ്പോള്‍ കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്.

അപമാനിച്ചത് ഓണ്‍ലൈനിലൂടെയാണെങ്കില്‍ 5 ലക്ഷം വരെ പിഴയും ജയില്‍ വാസവും, നേരിട്ടാണെങ്കില്‍ 10000 ദിര്‍ഹം പിഴയും 1 വര്‍ഷം ജയില്‍വാസവും, ഫോണ്‍ മുഖാന്തിരമാണെങ്കില്‍ അതും മറ്റുളളവരുടെ മുന്നില്‍ വെച്ചാണെങ്കില്‍ 5000 ദിര്‍ഹം പിഴയും 6 മാസം ജയില്‍ വാസവും എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.